വേങ്ങര: മദ്റസ വിദ്യാർത്ഥികൾക്ക് ബഹുമുഖ വിഷയങ്ങൾ ഉൾപ്പെടുത്തി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. വേങ്ങര കണ്ണമംഗലം തടത്തിൽപുറായ മമ്പഉൽ ഉലൂം മദ്റസയിലെ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് വാളക്കുട എസ് കെ എസ് എസ് എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചത്. വേങ്ങര ലൈവ്. മഹല്ല് ഖത്തീബ്ഹസൻദാരിമി ഉദ്ഘാടനം ചെയ്തു. ഷഹബാസ് മടാമാട്ടിൽ അധ്യക്ഷനായി.
എസ് കെ എസ് എസ് എഫ് ട്രെന്റ് ട്രൈനർ ശമീറുദ്ദീൻ ദാരിമി ക്ലാസ്സ് അവതരിപ്പിച്ചു. ദാനിഷ് മുബാരിസ് പാമങ്ങാടൻ, അനീസു റഹ്മാൻപുള്ളാട്ട്, ഖാസിം മൗലവിമുണ്ടക്കൽ, അബ്ദുറഹ്മാൻ മുസ്‌ലിയാർമുത്തനൂർ എന്നിവർ പ്രസംഘിച്ചു.സി കെ ഷാഹിൻ, അറൈഫ് അഹമദ്പൂങ്ങാടൻ, ദിനാൻ പി, നിഹാൽ കെ, സിയാദ് എ എന്നിവർ നേതൃത്വം നൽകി.