തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കോഴിക്കളിയാട്ടവും പകൽ കളിയാട്ടവും വെള്ളിയാഴ്ച നടക്കും.
ദേശീയപാതയിൽ നാളെ ഗതാഗതനിയന്ത്രണം
തിരൂരങ്ങാടി: vengaralive.com മൂന്നിയൂർ കളിയാട്ടം നടക്കുന്നതിനാൽ തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ കോഹിനൂരിനും എടരിക്കോടിനുമിടയിൽ വെള്ളിയാഴ്ച ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് തിരൂരങ്ങാടി പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12 മുതൽ രാത്രി പത്തുവരെയാണ് നിയന്ത്രണമുണ്ടാകുക.
കോഴിക്കോട് ഭാഗത്തുനിന്ന് പരപ്പനങ്ങാടി, തിരൂർ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും യൂണിവേഴ്‌സിറ്റി ചെട്ട്യാർമാട്ടുനിന്ന് തിരിഞ്ഞ് ഒലിപ്രംകടവ്, അത്താണിക്കൽ വഴി പരപ്പനങ്ങാടി ഭാഗത്തേക്ക് പോകണം.
കോഴിക്കോട് ഭാഗത്തുനിന്ന് കോട്ടയ്ക്കൽ, തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കോഹിനൂരിൽനിന്ന് തിരിഞ്ഞ് നീരോൽപ്പാലം, പറമ്പിൽപ്പീടിക, കരുവൻകല്ല്, കൊളപ്പുറം വഴി തൃശ്ശൂർ ഭാഗത്തേക്ക് പോകണം.
തൃശ്ശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വലിയ ചരക്ക് വാഹനങ്ങൾ കോട്ടയ്ക്കൽ എടരിക്കോട്ടുനിന്ന് തിരിഞ്ഞ് വൈലത്തൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക് വഴി പോകണം.
തൃശ്ശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള മറ്റു വാഹനങ്ങൾ കൊളപ്പുറത്തുനിന്ന് തിരിഞ്ഞ് എയർപ്പോർട്ട് റോഡുവഴി കരുവാൻകല്ല്, പറമ്പിൽപ്പീടിക, നീരോൽപ്പാലം, കോഹിനൂർ വഴി പോകണം.