വേങ്ങര: വിവേചന ഭീകരതയോടെ സന്ധ്യ പ്ലസ് വൺ അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം എന്ന വിഷയത്തിൽ മൂവ്മെൻറ് വേങ്ങര മണ്ഡലം കമ്മിറ്റി പെറ്റീഷൻ കാരവൻ സംഘടിപ്പിച്ചു.
മണ്ഡലത്തിലെ പ്രമുഖ സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ നേതാക്കളായ സന്ദർശിക്കുകയും വിഷയം ബോധ്യപ്പെടുത്തുകയും ചെയ്തു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂർ, കെപിസിസി സെക്രട്ടറിയും കുറ്റൂർ നോർത്ത് സ്കൂൾ മാനേജറുമായ കെ പി അബ്ദുൽ മജീദ്, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സവാദ് സലിം, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് പി കെ അസ് ലു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബൂബക്കർ മാസ്റ്റർ, വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ, ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡണ്ട് മൂസ കടമ്പോട്ട്. വേങ്ങര ലൈവ്. പറപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ജംഷാദ ജാസ്മിൻ, ഏ.ആർ നഗർ പഞ്ചായത്ത് പ്രസിഡണ്ട് ലിയാകത്ത് കാവുങ്ങൽ തുടങ്ങിയവരെ സന്ദർശിച്ച് പെറ്റീഷൻ ലെറ്റർ കൈമാറി.
പെറ്റീഷൻ കാരവൻ ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡണ്ട് നിഹാദ് പി പി നേതൃത്വം നൽകി.പ്ലസ് വൺ വിഷയത്തിൽ ജനകീയമായ പ്രതിഷേധം വേണമെന്നും മലപ്പുറം കാലങ്ങളായി അനുഭവിച്ചുവരുന്ന സീറ്റ് പ്രതിസന്ധിയിൽ എല്ലാ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെയും പ്രതിഷേധം വേണമെന്ന് ആവശ്യപ്പെട്ടു.