വേങ്ങര: ജലനിധിക്ക് സ്വന്തമായി പമ്പ് ഹൗസും ട്രീറ്റ്മെന്റ് പ്ലാന്റും നിർമിച്ച് സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യവുമായി വേങ്ങര ജലനിധി എസ് എൽ ഇ സി ഭാരവാഹികൾ വലിയോറ തേർക്കയം, തട്ടാഞ്ചേരി മല എന്നീ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.
നിലവിൽ കേരള വാട്ടർ അതോറിറ്റിയിൽ നിന്നും ശുദ്ധ ജലം വിലക്ക് വാങ്ങി വിതരണം ചെയ്യുന്നത് കൊണ്ട് ഗുണഭോക്താക്കൾക്ക് കുറഞ്ഞ വിലക്ക് വെള്ളം വിതരണം ചെയ്യാൻ സാധിക്കാത്തതിനാലാണ് ജല വിതരണത്തിന് പുതിയ സാധ്യത തേടുന്നത്.
സാധ്യത പഠന സംഘത്തോടൊപ്പം വേങ്ങര ഗ്രാമ പഞ്ചായത്തംഗം യൂസുഫലി വലിയോറ, സ്കീം ലവൽ എക്സിക്യുട്ടീവ് (എസ് എൽ ഇ സി) ഭാരവാഹികളായ എൻ ടി മുഹമ്മദ് ശരീഫ് ഹാജി, കരീം ഹാജി വടേരി, ഇബ്രാഹിം കുട്ടി മാസ്റ്റർ ഇ.കെ, ആമിർ മനാട്ടി, മുഹമ്മദ് കുഞ്ഞി പറങ്ങോടത്ത്, തൂമ്പിൽ പൂച്ചി പാണ്ടികശാല, വേങ്ങര ജലനിധി സ്റ്റാഫംഗങ്ങളായ ഇർഷാദ് കല്ലൻ, ഫസൽ തുടങ്ങിയവർ പങ്കെടുത്തു.