വേങ്ങര: സംസ്ഥാന ഹജ്ജ്കമ്മിറ്റി വഴി ഹജ്ജിനുപോകുന്ന വേങ്ങര മണ്ഡലത്തിൽനിന്നുള്ള ഹാജിമാർക്കുള്ള പ്രതിരോധകുത്തിവെപ്പുകൾ വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ തുടങ്ങി.
ആദ്യം താലൂക്ക് ആശുപത്രികളിൽ മാത്രം നൽകിയിരുന്ന കുത്തിവെപ്പിന് ഇക്കുറി ആദ്യമായിട്ടാണ് ഒരു പ്രാഥമിക സാമൂഹികാരോഗ്യകേന്ദ്രത്തിൽ സൗകര്യമൊരുക്കുന്നത്.
പറപ്പൂരിൽനിന്നുള്ള ഏറ്റവും പ്രായംകുറഞ്ഞ ഒന്നരവയസ്സുകാരൻ തൊട്ടിയിൽ മുഹമ്മദ് നായിഫിനുൾപ്പെടെ 487 ഹാജിമാർക്കാണ് കുത്തിവെപ്പ് നടത്തിയത്.
ക്യാമ്പ് മെഡിക്കൽ ഓഫീസർ ജസീനാബി ഉദ്ഘാടനംചെയ്തു. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽബെൻസീറ അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ സഫിയ മലേക്കാരൻ, പറങ്ങോടത്ത് അസീസ്, പി.കെ. റഷീദ്, പുള്ളാട്ട് ഷംസു, എം.എ. അസീസ്, ഫത്താഹ് മൂഴിക്കൽ എന്നിവർ നേതൃത്വംനൽകി.