വേങ്ങര: വേങ്ങര ജലനിധിക്ക് ന്യായമായ കുടിവെള്ളം നൽകാതെ വേങ്ങര പഞ്ചായത്തിനെ മാത്രം അവഗണിക്കുന്ന കേരള വാട്ടർ അതോറിറ്റിയുടെ വേങ്ങര ചേറൂർ റോഡിലെ മിനി വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറിലെ ജീവനക്കാരുടെ അനാസ്ഥക്കെതിരെ
പ്രതിഷേധമിരമ്പി.
വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലും ധർണയിലും പഞ്ചായത്ത് അംഗങ്ങളും വേങ്ങര ജലനിധി സ്കീം ലവൽ ഭാരവാഹികളും വാർഡ്തല ജലനിധി പ്രവർത്തകരും ജലനിധി ഗുണഭോക്താക്കളും പങ്കെടുത്തു.
ധർണ, സമരം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസിന ഫസൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ എ കെ സലിം, കുറുക്കൻ മുഹമ്മത്, സ്കീം ലവൽ ഭാരവാഹികളായ ഇബ്രാഹിം കുട്ടി മാസ്റ്റർ,
കുഞ്ഞാമു പറങ്ങോടത്ത് തുടങ്ങിയവർ സംസാരിച്ചു.
ഫസ്‌ലു കെ.പി, കരീം ഹാജി വടേരി, മജീദ് മാസ്റ്റർ പറങ്ങോടത്ത്, ഹസീബ് പാലപ്പുറ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
പഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ ഖാദർ സി പി, റഫീഖ് മൊയ്തീൻ ചോലക്കൽ, ഹസീന ബാനു സി പി, നുസ്റത്ത് അമ്പാടൻ, റുബീന അബ്ബാസ്, നജ് മുന്നിസ സാദിഖ്, ആരിഫ മടപ്പള്ളി, മൈമൂന എൻ.ടി
തുടങ്ങിയവർ സംബന്ധിച്ചു.
SLEC പ്രസിഡന്റ് എൻ ടി മുഹമ്മത് ഷരീഫ് ഹാജി അധ്യക്ഷത വഹിച്ചു.
മുഹമ്മത് കുഞ്ഞി പറങ്ങോടത്ത് സ്വാഗതവും അമീർ മനാട്ടി നന്ദിയും പറഞ്ഞു.