വേങ്ങര: പഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ ഫൗണ്ടേഷന് വേങ്ങര മണ്ഡലം അൽ-ഐൻ കെ.എം.സി.സി കമ്മിറ്റി ഓക്സിജൻ സിലണ്ടർ കൈമാറി. അതിരുകളില്ലാത്ത പ്രവർത്തന മേഖലകളിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചും, ജീവകാരുണ്യ ചെയ്തികളുടെ മഹാ വിസ്മയം തീർത്തും കേരളീയ പൊതു മനസ്സിൽ ഇടം പിടിച്ച കെ.എം.സി.സിയുടെ ഈ കാരുണ്യ സ്പർശം ഒട്ടേറെ അശരണർക്ക് അത്താണിയാകുമെന്ന് ഭാരവാഹികൾ കരുതുന്നു.
ചടങ്ങിൽ വേങ്ങര മണ്ഡലം അൽ-ഐൻ കെ.എം.സി.സി പ്രസിഡന്റ് അണ്ണേങ്ങാടൻ അലവിക്കുട്ടി, വൈസ് പ്രസിഡന്റ് ഇല്ലത്ത് റഷീദ്, കോർഡിനേറ്റർ സൈദലവി ഉണ്ണിയാലുങ്ങൽ,
അൽ -ഐൻ വേങ്ങര പഞ്ചായത്ത് കെ.എം.സി.സി ട്രഷറർ തൻസീർ അഹമ്മദ് പൂവളപ്പിൽ, ഫൈസൽ നാട്ടുകല്ല്, ഒമ്പതാം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ, ഒമ്പതാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് സകരിയ എന്നിവർ സംസാരിച്ചു.
സൈതലവി മംഗലശ്ശേരി, ഫഖ്റുദ്ദീൻ കെ.കെ, ഷംസുദ്ദീൻ പി, ജാബിർ സി.കെ, അബ്ദുൽ അസീസ് സി.കെ എന്നിവർ സംബന്ധിച്ചു.