വേങ്ങര: വലിയോറ കുറുക
ഗവ. ഹൈസ്കൂളിൽ തുടർച്ചയായ 20 വർഷം ഉർദു അധ്യാപികയായി ജോലി ചെയ്ത ശേഷമാണ് എടരിക്കോട് സ്വദേശിയായ മണമ്മൽ റംല ടീച്ചർ
ഇന്ന് ജോലിയിൽ നിന്ന് വിരമിക്കുന്നത്.
1990 ൽ കണ്ണൂർ ജില്ലയിലെ കാട്ടാമ്പള്ളി ജി.യു.പി
സ്കൂളിലാണ് ടീച്ചർ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് 2004 ൽ ഒരു വർഷത്തിലധികം
ചേറൂർ ജി.യു.പിയിലും ശേഷം 2005 ൽ കുറുകയിലും അധ്യാപികയായി ജോലി തുടർന്നു.
വലിയോറ കുറുക സ്കൂളിനെ അക്കാദമിക /അക്കാദമി കേതര രംഗത്തും വളർത്തി കൊണ്ടുവന്നതിൽ നല്ലൊരു പങ്കാണ് ടീച്ചർ വഹിച്ചത്. മികച്ച ഗായിക കൂടിയായ ടീച്ചർ യുവജനോൽസവ മത്സ
രങ്ങളിൽ പഞ്ചായത്ത്/ സബ്ജില്ല, തല കലാ മത്സരങ്ങളിൽ ഓവറോൾ നേടുന്നതിലും, അല്ലാമാ മുഹമ്മദ് ഇക്ബാൽ ടാലെന്റ്റ് എക്സാമിൽ വിദ്യാലയത്തെ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിലും
യു.എസ്. എസ് പരീക്ഷയിൽ കുട്ടികളെ വിജയിപ്പിക്കുന്നതിലും, വ്യത്യസ്ത ക്വിസ് മത്സരങ്ങളിൽ ഉയർന്ന വിജയശതമാനം നേടിയെടുക്കുന്നതിലും മുൻനിരയിൽ പ്രവർത്തിച്ചു.
എടരിക്കോട് സ്പിന്നിംഗ് മിൽജീവനക്കാരൻ
സിദ്ദീഖ് പൊട്ടിപ്പാറയാണ് (എസ്. ടി. യു പ്രസിഡന്റ്) ഭർത്താവ്. അദ്ദേഹവും ഇതേ
ദിവസം ഔദ്യോഗിക ജീവിത
ത്തിൽ നിന്ന് വിരമിക്കുകയാ
ണ്.
പിതാവ് എടരിക്കോട് സ്വദേശി പരേതനായ മണമ്മൽ മമ്മദ് മുൻഷി. പെരുമ്പുഴ എ എം.എൽ.പി സ്കൂൾ അധ്യാപകൻ ബദറുൽ
ഇസ്ലാം, ചാർട്ടേഡ് അക്കൗ
ണ്ട് സദറുൽ ഇസ്ലാം. പരേതനായ ഖമറുൽ ഇസ്ലാം.
എന്നിവരാണ് മക്കൾ. മരുമകൾ സാനിയ വി, വിദ്യാർത്ഥിനി.