വിജയഭേരി പ്രവർത്തനങ്ങൾക്ക് 'ഒരുക്ക'ത്തിലൂടെ തുടക്കമിട്ടുകൊണ്ട് രാജാസ്

കോട്ടക്കൽ: 'ഒത്തൊരുമിക്കാം ഉന്നത വിജയത്തിനായി' എന്ന സന്ദേശവുമായി പുതിയ അധ്യയന വർഷത്തിലെ വിജയഭേരി പ്രവർത്തനങ്ങൾക്ക് രാജാസിൽ തുടക്കമായി. 
സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന "ഒരുക്കം - 2025"  ൽ പത്താം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഹെഡ്മാസ്റ്റർ രാജൻ എം.വി ആധ്യക്ഷം വഹിച്ചു. തിരൂർ ഡയറ്റ് ലക്ച്ചറർ വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. രക്ഷാകർത്താക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള ബോധവത്കരണ ക്ലാസ് നടത്തി. 

വിജയഭേരി കോ-ഓർഡിനേറ്റർ സമീർ ബാബു പദ്ധതി വിശദീകരണം നടത്തി. മുജീബ് റഹ്മാൻ കെ, റജുല പി, ഗിരിജാദേവി ടി, സജിൽ കുമാർ ടി.വി, ഗിരീഷ് പി തുടങ്ങിയവർ സംസാരിച്ചു. 

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ലക്ഷ്യ ബോധവും ആത്മവിശ്വാസവും നൽകാൻ ഈ ക്യാംപ് കൊണ്ട് സാധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}