വേങ്ങര: കൊടും വരൾച്ചയിൽ വേങ്ങരയിലെ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കേരള വാട്ടർ അതോറിറ്റിയുടെ ചേറൂർ റോഡിലെ മിനി വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻറിലെ ജീവനക്കാരുടെ വേങ്ങരയിലെ ജനങ്ങളോടുള്ള വെല്ലുവിളി എന്നോണം നിരുത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന കേരള വാട്ടർ അതോറിറ്റിയുടെ
ചിറ്റമ്മ നയത്തിൽ പ്രതിക്ഷേധിച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസലിൻ്റെ നേതൃത്വത്തിൽ ജന പ്രതിനിധികളും
ജലനിധി സന്നദ്ധ സേവകരും വാർഡ് തല ജലനിധി കമ്മറ്റി അംഗങ്ങളും നാട്ടുകാരും ചേർന്ന് വേങ്ങര ചേറൂർ റോഡിലെ മിനി വാട്ടർ പ്ലാൻറിലേക്ക് മാർച്ച് നടത്തി പ്രതിഷേധ ധർണ നടത്തുകയാണ്.
വേങ്ങര കണ്ണമംഗലം
ഊരകം പറപ്പൂർ എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പ്ലാൻറിൽ നിന്നും മറ്റു പരിസര പഞ്ചായത്തുകളിലേക്ക് നിയന്ത്രണമില്ലാതെ ടാങ്കർ ലോറികളിൽ വെള്ളം കൊണ്ടു പോകുന്നു.
എന്നാൽ വേങ്ങര ഗ്രാമ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള ജലനിധി പദ്ധതിക്ക് വാട്ടർ അതോറിറ്റിയിൽ നിന്നും ഫിൽട്ടർ ചെയ്ത വെള്ളം ബൾക്ക് മീറ്റർ വഴി വലിയ തുക കൊടുത്താണ് വാങ്ങുന്നത്.
എന്നാൽ പറപ്പൂർ പഞ്ചായത്തിലെ കല്ലക്കയത്ത് സ്ഥാപിച്ച പമ്പ് ഹൗസിൽ മോട്ടോർ പ്രവർത്തിപ്പിക്കാൻ വോൾട്ടേജ് ഇല്ല എന്നാണ് വാട്ടർ അതോറിറ്റിയിൽ നിന്നും ലഭിക്കുന്ന മറുപടി.
എന്നാൽ മറ്റ് പഞ്ചായത്തുകൾക്ക് നിർബാദം വെള്ളം അടിച്ചു കൊടുക്കാനായി മോട്ടോർ പ്രവർത്തിപ്പിക്കാൻ വോൾട്ടേജ് ഉണ്ട് താനും.
ഇതെന്തു മറിമായം...
വേങ്ങര ജലനിധിയോടുള്ള ചിറ്റമ്മ നയത്തിനെതിരെ ആണ് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചത്.
വേങ്ങര ബസ്റ്റാൻറിൽ സ്ഥിതി ചെയ്യുന്ന എൻ ടി ബാപ്പുട്ടി സ്മാരക മിനി ഓഡിറ്റോറിയത്തിൽ നടന്ന യോഗം വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞി മുഹമ്മത്,
സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയമാൻ എ കെ സലീം,
തുടങ്ങിയവർ സംസാരിച്ചു.
എസ്.എൽ.ഇ.സി ഭാരവാഹികളായ പി.കെ ഇബ്രാഹിം കുട്ടി മാസ്റ്റർ, കരീം ഹാജി വടേരി, വാർഡ തല കമ്മിറ്റി ഭാരവാഹികളായ
അബ്ദുറഹിമാൻ,
രാജൻ മാസ്റ്റർ, കുഞ്ഞിമൊയ്‌ദീൻ, കുമാരൻ ടി., എ. കെ. മജീദ്, കുറുക്കൻ ഇസ്മായിൽ,
സഹീർ അബ്ബാസ്, മൊയ്‌ദീൻ ഇല്ലിക്കൽ
ശംസു ചിനക്കൽ, കെ.ഇർഷാദ്, സൽമാൻ ഫസലു
തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
എസ്.എൽ.ഇ.സി പ്രസിഡണ്ട് എൻ.ടി ഷരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദ് കുഞ്ഞി പറങ്ങോടത്ത് സ്വാഗതവും അമീർ മനാട്ടി നന്ദിയും പറഞ്ഞു.