ചേറൂർ: പടപ്പറമ്പ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 28 വർഷത്തെ അങ്കണവാടി ഹെൽപ്പർ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ശാരദ, 24 വർഷത്തെ അങ്കണവാടി വർക്കർ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ബേബി എന്നിവരെ ആദരിച്ചു.
പ്രദേശത്തെ ന്യൂ സിൽവർ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകിയ പരിപാടിയിൽ ക്ലബ്ബ് സെക്രട്ടറി എ.കെ.സുരേഷ് സ്വാഗതവും, വി.പി.രാഹുൽ അധ്യക്ഷത വഹിക്കുകയും ചെയ്തു.
കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കെ.കെ.ഹംസ ഉദ്ഘാടനം ചെയ്തു. വേങ്ങര ഐ.സി.ഡി.എസ് സൂപ്പർവൈസർ മുബീന, എ.കെ.ചന്ദ്രൻ, ഗഫൂർ, ജാനകി, ലിൻസി എന്നിവർ ആശംസ അർപ്പിച്ചു. ബാനുമതി ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് അങ്കണവാടി കുട്ടികളുടെയും പ്രദേശത്തെ കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികൾ അരങ്ങേറി.