വേങ്ങര: വേങ്ങര അങ്ങാടിയിലെ പ്രധാന നേർച്ചയായ കോയപ്പാപ്പ ആണ്ടുനേർച്ച വെള്ളിയാഴ്ച തുടങ്ങും. രാവിലെ പത്തിന് കൊടിയേറ്റത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്നുള്ള ദിനങ്ങളിൽ മൗലിദ് പാരായണം, ദുആ സമ്മേളനം, അന്നദാനം എന്നിവയും നടക്കും.
മേയ് 15-ന് രാത്രി നടക്കുന്ന ദിക്‌റ് ഹൽഖയോടെ നേർച്ച സമാപിക്കും.