ഹോപ്പ് ഫൗണ്ടേഷന് ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി ഫണ്ട് കൈമാറി

പറപ്പൂർ: ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിലുള്ള പെയിൻ & പാലിയേറ്റീവ് സെന്ററിന് റംസാനിൽ സ്വരൂപിച്ച തുക കൈമാറി.

പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് ഇ.കെ. കുഞ്ഞിമുഹമ്മദ് ഹാജി പാലിയേറ്റീവ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.

ചടങ്ങിൽ കീരി കുഞ്ഞാലസ്സൻ ഹാജി, എം എസ് എഫ് പഞ്ചായത്ത് പ്രസിഡൻറ് ഷഹീം എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}