യൂത്ത് കോൺഗ്രസ് കൊളപ്പുറം ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി

എ.ആർ നഗർ: കേരള മദ്യനയ അഴിമതിയിൽ ഉത്തരവാദിയായ മന്ത്രി എം ബി രാജേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് വേങ്ങര നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു. ജില്ലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ.പ്രജിത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി കെ ഫിർദൗസ് അധ്യക്ഷത വഹിച്ചു. 

നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് മൊയ്ദീൻകുട്ടി മാട്ടറ, മണ്ഡലം യൂത്ത് കോൺഗ്രസ്  പ്രസിഡന്റുമാരായ നിയാസ് പി സി, അനഫ് കണ്ണമംഗലം, സക്കീർ എൻടി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ അർജുൻ, നൗഷാദ് അമ്പലവൻ എന്നിവർ സംസാരിച്ചു. 

മൈനോറിറ്റി കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് കോയ കുറ്റൂർ, മണ്ഡലം കോൺഗ്രസ ജനറൽ സെക്രട്ടറിമാരായ ഉബൈദ് വെട്ടിയാടൻ, അബുബക്കർ കെ. കെ, ടൗൺ കോൺഗ്രസ് ഭാരവാഹികളായ ബഷീർ പുള്ളിശ്ശേരി, ഷെഫീഖ് കരിയാടൻ, മുസ്തഫ ചോലക്കൻ, അസ്ലം മമ്പുറം, ബാവ എ ആർ നഗർ, സൈതലവി ചാത്തമ്പാടൻ, മുനീർ സി, അജ്നാസ് കെ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}