തിരൂരങ്ങാടി: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് വിവിധ സ്വകാര്യ ഗ്രൂപ്പുകൾ വഴി യാത്ര പോവുന്ന യാത്രക്കാർക്ക് തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ വെച്ച് പ്രതിരോധ കുത്തിവെപ്പ് നടത്തി. വിവിധ ട്രാവൽസുകൾ വഴി പോവുന്ന 250 ഓളം പേർക്കാണ് താലൂക്ക് ആശുപത്രിയിൽ വെച്ച് കുത്തിവെപ്പ് നടത്തിയത്.
താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസിന്റെ നേതൃത്വത്തിൽ ആർ.എം. ഒ. ഡോ: ഹാഫിസ്, തിരൂരങ്ങാടി ഹെൽത്ത് ഇൻസ്പെക്ടർ ഷിബു, ജെ.എച്ച്. ഐ മാരായ കിഷോർ, പ്രദീപ്,ജലീൽ, സ്മിത, ശ്രീനാഥ്, പി. എച്ച്.എൻ മാരായ താഹിറ, സൂര്യ, ബിന്ദു, സാനിയ, ഷീജ, നീതു, ആശ വളണ്ടിയർമാരായ ജൂലി. ടി.കെ, സിന്ദു ,ശ്രീജ, അഷ്റഫ് കളത്തിങ്ങൽ പാറ എന്നിവർ നേതൃത്വം നൽകി.
ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് പോവുന്നവർക്കുള്ള കുത്തിവെപ്പ് മെയ് 8, 9, തിയ്യതികളിൽ രാവിലെ 9 മണി മുതൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് നടക്കും.