ഇനി ഒരു മിനിറ്റ് വോയ്സ് സ്റ്റാറ്റസ് വീണ്ടും അപ്ഡേറ്റുമായി വാട്സ്ആപ്

എ.ഐ ചിത്രങ്ങൾ പ്രൊഫൈൽ പിക്ചറായി സെറ്റ് ചെയ്യുന്നതിനും ഐഫോണിൽ പ്രൊഫൈൽ പിക്ചർ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയുന്നതിനും തുടങ്ങി പുതു ഫീച്ചറുകളുടെ നിരയിലേക്ക് ഒന്നുകൂടി ചേർത്ത് വാട്സ്ആപ്.

ഒരു മിനിറ്റ് നീളമുള്ള വോയ്സ് മെസേജ് സ്റ്റാറ്റസ് ആക്കാവുന്ന പുതിയ അപ്ഡേറ്റുമായാണ് മെറ്റയുടെ വാട്സ്ആപ് വന്നിരിക്കുന്നത്. ആൻഡ്രോയ്ഡിലും ഐ.ഒ.എസിലും ചിലർക്കു മാത്രം ലഭ്യമാക്കിയിട്ടുള്ള ഈ അപ്ഡേറ്റ് താമസിയാതെ എല്ലാവർക്കുമെത്തും. നിലവിൽ 30 സെക്കൻഡ് വോയ്സ് മെസേജാണ് ഒരു സ്റ്റാറ്റസായി അപ്ലോഡ് ചെയ്യാനാവുക. ഇതോടെ, നീണ്ട വോയ്സ് നോട്ട് അയക്കാൻ രണ്ടും മൂന്നും സ്റ്റാറ്റസുകൾ ഇടേണ്ട ബുദ്ധിമുട്ട് ഒഴിവാകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}