വേങ്ങര: അമ്പലമാട് വായനശാലയും ഫെയ്മസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന വേനൽ തുമ്പികൾ അവധിക്കാല ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ബാലവേദി ഫുട്ബോൾ പ്രീമിയർ ലീഗിൽ ജൂനിയർ വിഭാഗത്തിൽ ടീം ചാമാസ് ഒരു ഗോളിന് ഫെയ്മസ് എഫ് സി യെ പരാജയപ്പെടുത്തി.
സീനിയർ വിഭാഗത്തിൽ അമിഗോസ് എഫ് സി എതിരില്ലാത്ത മൂന്ന് ഗോളിന് എഫ് സി ബറൂസിയയെ പരാജയപ്പെടുത്തി. മികച്ച ഗോൾ കീപ്പറായി ദിൽഷാൻ ടോപ് സ്കോറ റായി ഇ.കെ ശാമിൽ എന്നിവർ കരസ്ഥമാക്കി. വിജയികൾക്ക് നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോഡിനേറ്റർ മുഹമ്മദ് അസ്ലം ട്രോഫികൾ വിതരണം ചെയ്തു.
എം സൈതലവി,പി ഷാജി, എം പി അബ്ദുള്ള,വി കമറുശരീഫ്, എം പി റഹൂഫ്, എം പി മക്തൂം എന്നിവർ സംബന്ധിച്ചു.