ഊരകം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മദ്രസ വിദ്യാർത്ഥി പ്രസ്ഥാനമായ എസ് കെ എസ് ബി വി തഹ്ദീസ് ക്യാമ്പയിൻ കോണിത്തോട് ഇഹ് യാ ഉ സ്സുന്ന മദ്രസയിൽ നടന്നു. റെയിഞ്ച് പരിധിയിൽ പെട്ട മദ്രസകളിൽ നിന്നും 60 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. റെയിഞ്ച് പ്രസിഡന്റ് ഹുസൈൻ ദാരിമി ഉദ്ഘാടനം ചെയ്തു. പരീക്ഷ ബോർഡ് ചെയർമാൻ ഫൈസൽ മന്നാനി. എസ് ബി വി കൺവീനർ മുഹമ്മദലി ഹുദവി, അബ്ദുറഹ്മാൻ മുസ്ലിയാർ കോണിത്തോട് എന്നിവർ സംസാരിച്ചു. ഊരകം റെയിഞ്ച് സെക്രട്ടറി സഹദ് ദാരിമി ചെറുമുക്ക് പുതിയ എസ് ബി വി യുടെ നേതൃത്വത്തിന് മോട്ടിവേഷൻ ക്ലാസ് നടത്തി.
ഊരകം റെയിഞ്ച് എസ് ബി വി ക്ക് പുതിയ സെക്രട്ടറിയായി സഹബാസ് പുല്ലഞ്ചാൽ, പ്രസിഡണ്ട് സബീഹ് തങ്ങൾ കോണിത്തോട്, ട്രഷറർ അഫ് ലഹ് മമ്പീതി, വർക്കിംഗ് സെക്രട്ടറി നിയാസ് മുക്കം, മഹല്ല് എന്നിവരെ തിരഞ്ഞെടുക്കുകയും സഹഭാരവാഹികളായി റെയിഞ്ച് പരിധിയിൽ പെട്ട ഓരോ മദ്രസയിൽ നിന്നും കരുത്തരായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പരിപാടിക്ക് എസ് ബി വി ചെയർമാൻ സിറാജുദ്ദീൻ റഹ്മാനി സ്വാഗതവും സെക്രട്ടറി ഷഹബാസ് പുല്ലഞ്ചാൽ നന്ദിയും പറഞ്ഞു.