യു.ഡി.എഫ് എം.എൽ.എ.മാർ മുഖ്യമന്ത്രിയെ കാണും -പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രശ്നത്തിൽ യു.ഡി.എഫ്. എം.എൽ.എ. മാർ മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നു മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പ്ലസ് വൺ ബാച്ച് വിഷയത്തിൽ രാഷ്ട്രീയ വിവേചനം കാണിക്കുന്ന സർക്കാർ സമീപനത്തിനെതിരേ മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലബാർ മേഖലയിലെ വിദ്യാർഥികൾ നേരം പുലർന്നാൽ സീറ്റുതേടി അലയുന്ന കാഴ്ചയാണുള്ളത്. ന്യായമായ കാര്യങ്ങൾ പറയുമ്പോൾ നിഷേധിക്കുന്ന നിലപാട് ശരിയല്ല.വേങ്ങര ലൈവ്.എല്ലാവർക്കും ഇഷ്ടമുള്ളിടത്ത് പഠിക്കാൻ അവകാശമുണ്ട്. നിലപാടുകൾ തിരഞ്ഞെടുപ്പ് വരുമ്പോഴുള്ള പരസ്യങ്ങളിലൊതുക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് ഉമർ അറയ്ക്കൽ അധ്യക്ഷത വഹിച്ചു.