ജോലിയിൽനിന്ന് പിരിച്ചുവിട്ടേക്കാം; സമസ്തയിൽ അടിയുറച്ച് നിൽക്കണമെന്ന് ജിഫ്രി തങ്ങൾ

കോഴിക്കോട്: സമസ്തയിൽ അടിയുറച്ച് നിൽക്കണമെന്ന് പ്രവർത്തകരോട് ജിഫ്രി മുത്തു കോയ തങ്ങൾ. പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകും. ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടേക്കാം. ആദർശം കൈവിടരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ലീഗിനെതിരേ സംസാരിച്ച മദ്രസാധ്യാപകനെ പുറത്താക്കിയ സാഹചര്യത്തിലാണ് പ്രതികരണം.

ദീനി പ്രവർത്തനങ്ങൾ ഭൗതിക നേട്ടം ലക്ഷ്യംവെച്ചു കൊണ്ടാവരുത്. ആത്മാർത്ഥമായ പ്രവർത്തനങ്ങളെ തുടർന്ന് നേട്ടങ്ങളോ നഷ്ടങ്ങളോ ഉണ്ടായേക്കാം. ഭൗതിക നേട്ടങ്ങൾ ലക്ഷ്യം വെക്കാനോ നഷ്ടങ്ങൾ ഭയന്ന് മതപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറാനോ യഥാർത്ഥ വിശ്വാസിക്ക് സാധിക്കുകയില്ല. പ്രവാചകന്മാരിലും ഖലീഫമാരിലും മദ്ഹബിന്റെയും അല്ലാത്തതുമായ ഇമാമീങ്ങളിലും ഈ വിശ്വാസ ദൃഢതയും നിസ്വാർത്ഥതയും നമുക്ക് കാണാൻ കഴിയും. ഈ മനോഭാവത്തോടെ മതത്തിന്റെ ആചാര അനുഷ്ഠാനങ്ങളെ അനുശീലിക്കുമ്പോഴാണ് മതത്തിന്റെ മധുരം ആസ്വദിക്കാൻ സാധിക്കുക- ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}