വേങ്ങര: കുറ്റൂർ നോർത്ത് കെ എം എച്ച് എസ് എസ് പ്രിൻസിപ്പാൾ യൂസുഫ് കരുമ്പിൽ സർവീസിൽ നിന്നും വിരമിക്കുന്നു. 1998 ൽ ഹയർ സെക്കന്ററി അറബിക് അധ്യാപകനായി ജോലിയിൽ പ്രവേശിച്ച് 2019ൽ പ്രിൻസിപ്പളായി ചാർജെടുത്തു.
തുടർന്നുള്ള അഞ്ച് വർഷക്കാലം സ്കൂളിന്റെ പുരോഗതിയിൽ കൃത്യമായ നിലപാടുകളെടുത്തു. ചിട്ടയാർന്ന സൂഷ്മതയോടെയുള്ള പ്രവർത്തനങ്ങളും സത്യസന്ധതയും അദ്ദേഹത്തിന്റെ മുഖമുദ്രയാണെന്ന് കുട്ടികളും സഹപ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു.
27 വർഷത്തെ സർവ്വീസ് പൂർത്തിയാക്കി മെയ് 31 ന് അദ്ദേഹം പടിയിറങ്ങും.
ചേറൂർ ചിന്നമ്മപ്പടി സ്വദേശിയാണ്. റസിയ ഇ.കെ.യാണ് ഭാര്യ
ഷമീൽ ഫർഹാൻ, ഷഹാന, ദിൽഫ, ലിബ എന്നിവർ മക്കളാണ്.