കുറ്റിത്തറ- പുഴച്ചാല്‍ റോഡിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം

പറപ്പൂർ: അറ്റകുറ്റ പണികളോ റീ ടാറിങ്ങോ നടക്കാത്തത് കാരണം റോഡ് ചെളിക്കുളമായി. സഹികെട്ട നാട്ടുകാര്‍ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ ഏഴാം  വാർഡിലെ കുറ്റിത്തറ- പുഴച്ചാല്‍ റോഡിലാണ് പ്രതിഷേധം.

കല്ലക്കയത്തിനും പുഴച്ചാലിനുമിടയിലുള്ള ഭാഗമാണ് കാല്‍ നടയാത്ര പോലും ദുസ്സഹമാവും വിധം തകര്‍ന്നത്. നാലു വര്‍ഷമായിട്ട് റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡിലെ കുണ്ടുള്ള ഭാഗങ്ങളില്‍ വാഴ നട്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}