വേങ്ങര: ജി വി എച്ച് എസ് എസ് വേങ്ങര 1995 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം "ഫസ്റ്റ് ബെൽ" സമാപിച്ചു. സ്കൂളിലെ പൂർവ്വാധ്യാപകനായ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ സംഗമം ഉദ്ഘാടനം ചെയ്തു. ജഹ്ഫർ ഓടക്കൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൾ സന്തോഷ് പി, പി ടി എ പ്രസിഡന്റ് അബ്ദുൽ മജീദ് കെ ടി, അബ്ദുൽ റസാഖ് എൻടി, ജസീറ പറമ്പത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സിയാദ് എവി സ്വാഗതവും ഹാറൂൺ റഷീദ് കെ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന അധ്യാപക സംഗമത്തിന് മുൻ ഹെഡ്മാസ്റ്റർ അസ്സൻ കെ നേതൃത്വം നൽകി.
വേലായുധൻ മാസ്റ്റർ, കുഞ്ഞാലി മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, രത്നമ്മ ടീച്ചർ, അഹമ്മദ് മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ, അലവി മാസ്റ്റർ, സരസമ്മ ടീച്ചർ, സരസമ്മാൾ ടീച്ചർ, മൊയ്തീൻ മാസ്റ്റർ, ഉണ്ണി മാസ്റ്റർ, ബാലൻ മാസ്റ്റർ തുടങ്ങിയ പൂർവ്വ അധ്യാപകരെ ആദരിച്ചു. തുടർന്ന് കലാ പരിപാടികൾ അരങ്ങേറി.
യാസിർ സിയാന, ഡോ: ഷലൂബ്, ശിഹാബ് കെ പി, സാബിറ എ പി, സജിത കെ പി, അൻവർ കെ പി, സമീറ എം കെ, റഫീഖ് തൈക്കാടൻ, റസിയ സി, സീനത്ത് വി കെ, റിയാസ് എ കെ, അബ്ദുൽ നാസർ കാരി,
അശ്‌റഫ് എൻ കെ എന്നിവർ അധ്യാപകർക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു.
സ്കൂൾ ലീഡർ മുനീർ കണ്ണൂർ, ഷംസുദ്ധീൻ സി, സഫിയ കെപി, ഫാത്തിമ കെ, നസീർ കെ പി, അബൂബക്കർ ഓവുങ്ങൽ തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.