വേങ്ങര: വേങ്ങരയിൽ വെച്ച് 2024 മെയ് 18 ന് നടക്കുന്നകേരള മദ്യ നിരോധന സമിതി 46-ാം സംസ്ഥാന സമ്മേളന പ്രചരാണാർത്ഥം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ പ്രചരണ ജാഥ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഏട്ടൻ ശുകപുരത്തിന്റെ അധ്യക്ഷതയിൽ എ പി അനിൽ കുമാർ എം എൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പ്രഫ. ടി.എം രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഷാഹിദ് ആനക്കയം, ജാഥാ ക്യാപ്റ്റൻ അസൈനാർ ഊരകം, വൈസ് ക്യാപ്റ്റൻ കെ.ടി അബ്ദുൽ മജീദ്, മാനേജർ ടി മുഹമ്മദ് റാഫി, കോഡിനേറ്റർമാരായ പി പി എ ബാവ, ഇ. സത്യൻ മാസ്റ്റർ, അഷ്റഫ് മുനിക്കൽ, ശിവരാമൻ മാസ്റ്റർ, ജാഥാ അംഗങ്ങളായ, അലി മനോല, കെ. കെ അബൂബക്കർ മാസ്റ്റർ, എൻ ടി മൈമുന, കെ. എ ലൈല, സുനിത സി, നൗഫൽ ബാബു കൂരിയാട്, റൈഹാനത്ത് ബീവി , സലീന പി, എം ബിന്ദു, സഫിയ കെ.പി, മൈമൂന ടി.കെ, സൗദ കെ, നസീമ എ
തുടങ്ങിയവർ സംസാരിച്ചു.