ജൂണിലും മഴ കനക്കും; കാലവർഷം സാധാരണ പോലെയെത്തും

മലപ്പുറം: ഇന്ത്യയിൽ കാലവർഷം സാധാരണയേക്കാൾ കൂടുതൽ ശക്തമാകുമെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാംഘട്ട മൺസൂൺ പ്രവചന റിപ്പോർട്ടിലാണ് മഴ മുന്നറിയിപ്പ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജൂണിൽ സാധാരണയേക്കാൾ കൂടുതൽ ശക്തമായ മഴ ലഭിക്കും. വേങ്ങര ലൈവ്. കാലവർഷം മേയ് 31ന് കേരളത്തിൽ എത്തും.

ജൂൺ മുതൽ സെപ്റ്റംബർ വരെ ഇന്ത്യയൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഉത്തരേന്ത്യയിൽ 92 മുതൽ 108 ശതമാനം വരെ മഴ ലഭിച്ചേക്കും. വേങ്ങര ലൈവ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ 94 ശതമാനത്തിന് താഴെയായി കുറയുമെന്നാണ് കരുതുന്നത്.

കേരളത്തിൽ ഇത്തവണ വേനൽ മഴയിൽ അനുഭവപ്പെട്ട കുറവ് നികത്താൻ മേയിൽ ലഭിച്ച മഴ കാരണമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}