തിരൂരങ്ങാടി: പുകയൂർ ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾ അവധിക്കാല പഠനപ്രവർത്തനങ്ങളുടെ ഭാഗമായി 'വേനൽപ്പച്ച' ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി. പ്രഥമാധ്യാപിക പി. ഷീജ പ്രകാശനംചെയ്തു. സി. വേലായുധൻ, പി. ചന്ദ്രൻ, എം.വി. സാദിഖ്, റജില കാവോട്ട്, കെ.കെ. റഷീദ്, ഇ. രാധിക, കെ. രജിത, എൻ.പി. ലളിത എന്നിവർ പങ്കെടുത്തു.