പറപ്പൂർ: ആറാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിലുള്ള പെയിൻ & പാലിയേറ്റീവ് സെന്ററിന് റംസാനിൽ സ്വരൂപിച്ച തുക കൈമാറി.
പാലിയേറ്റീവിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.പി. സിദ്ദീഖ് പാലിയേറ്റീവ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.
ചടങ്ങിൽ പാലിയേറ്റീവ് വൈസ് പ്രസിഡൻറ് എ.പി മൊയ്തുട്ടി ഹാജി, മുസ്ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹികളായ സൈദലവി എ.പി, ഇസ്ഹാഖ് സി.കെ, അബ്ദുസ്സലാം പി.കെ, റഊഫ് എ.കെ, ബീരാൻ കുട്ടി എം.കെ, ഉമ്മർ എം.കെ, ആരിഫ് എ.പി എന്നിവർ പങ്കെടുത്തു.