വാസ്കോ ഈവനിംഗ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു

ഊരകം: വെങ്കുളം ആർട്സ് & സ്പോർട്സ് ക്ലബ്‌ ഊരകം (VASCO) സംഘടിപ്പിച്ച ഈവനിംഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ (2-0) ഗണ്ണേഴ്‌സ്‌ കോട്ടുമല ജേതാക്കളായി. വാശിയേറിയ ഫൈനലിൽ സാന്ത്വനം എഫ് സി ചാലിൽകുണ്ട് രണ്ടാം സ്ഥാനക്കാരായി.

സമാപന ചടങ്ങിൽ ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ, ഊരകം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ പി കെ, സബാഹ് കുണ്ടുപുഴക്കൽ, എ ബി സി കളർ കെയർ പെയിന്റ്സ് മാനേജിങ് പാർണർ അബ്ദുൽ മജീദ് മടപ്പള്ളി, ശക്തി സ്റ്റോൺ മാർട്ട് മാനേജിങ് പാർട്ണർ ജാബിർ അലി, വർണ്ണം ജ്വലറി സ്റ്റാഫ് രാജേഷ്, രാജൻ, കോർഡിനേഷൻ കമ്മറ്റി അംഗം ഷാദിഖ് ഷാ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}