സംസ്ഥാനത്ത് ഇന്നുമുതൽ അഞ്ചുദിവസത്തേക്ക് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടി മഴക്ക് സാധ്യത. ഇന്ന് 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ കോട്ടയം, എറണാകുളം ഇടുക്കി,തൃശ്ശൂർ, പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴക്ക് സാധ്യത.
ഇടിമിന്നൽ അപകടകാരികൾ ആയതിനാൽ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.