വേങ്ങര: സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയവരേയും പത്താം തരത്തിൽ ഉന്നതവിജയം നേടുകയും പ്ലസ് വൺ ക്ലാസിൽ തുടർന്ന് പഠിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരേയും
വേങ്ങര റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ആദരിച്ചു.
റെയ്ഞ്ച് പ്രസിണ്ടന്റ് അബ്ദുൽ ഹമീദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
റഫീഖ് ചെന്നൈ, മുജീബ്റഹ്മാൻ ബാഖവി, ഹംസ മൗലവി, ജാബിർ ബാഖവി എന്നിവർ പ്രസംഗിച്ചു. പി കെ സി മുഹമ്മദ്, ടി വി അബ്ദുല്ലകുട്ടി ഹാജി, അബ്ദു സലീം എ കെ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.