18 വർഷത്തെ പ്രിൻസിപ്പൽ സേവനത്തിനുശേഷം കാപ്പൻ അബ്ദുൽ ഗഫൂർ മാസ്റ്റർ വിരമിച്ചു

ചേറൂർ: ചേറൂർ പി പി ടി എം വൈ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽ ഗഫൂർ മാസ്റ്റർ 18 വർഷത്തെ പ്രിൻസിപ്പാൾ സേവനം പൂർത്തിയാക്കി ഇന്ന് സർവീസിൽ നിന്നും വിരമിക്കുകയാണ്. 1991 ൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകനായി സർവീസ് തുടങ്ങി 2005 ൽ ഹയർസെക്കൻഡറിയിലേക്ക്  പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി പ്രമോഷനായി, തുടർന്ന് 2006 ൽ പ്രിൻസിപ്പലായി ചുമതലയേറ്റു. 
നീണ്ട 18 വർഷക്കാലം സ്കൂൾ മേധാവിയായി സേവനമനുഷ്ഠിച്ചതിനുശേഷം ആണ് കലാലയത്തിൽ നിന്നും പടിയിറങ്ങുന്നത്.

ജില്ലയിൽ കൂടുതൽ വിജയശതമാനം ഉള്ള സ്കൂൾ, വേങ്ങര മണ്ഡലത്തിൽ വർഷങ്ങളായി കൂടുതൽ എപ്ലസ് ലഭിക്കുന്ന സ്കൂൾ, കലാകായിക ശാസ്ത്ര രംഗങ്ങളിൽ സംസ്ഥാനതല നേട്ടങ്ങൾ, സംസ്ഥാന തലത്തിൽ ടൂറിസം ക്ലബ്ബ് അവാർഡ് തുടങ്ങി അനവധി നേട്ടങ്ങൾ ഈ കാലയളവിൽ നേടാനായി. രണ്ടുപ്രാവശ്യം വേങ്ങര സബ് ജില്ല കലോത്സവവും ഒരു പ്രാവശ്യം സബ്ജില്ലാ ശാസ്ത്രമേളയും തന്റെ മേൽനോട്ടത്തിൽ സ്കൂളിൽ വെച്ച് നടത്തുവാൻ ഗഫൂർ മാസ്റ്റർക്ക് സാധിച്ചു. 
ചേറൂർ പ്രദേശത്തെ വിദ്യാഭ്യാസരംഗത്ത് ഒരു കുതിച്ചുചാട്ടത്തിന് മാസ്റ്ററുടെ പ്രവർത്തനങ്ങൾ ഏറെ സഹായിച്ചു. മലപ്പുറം ജില്ല പ്രിൻസിപ്പൽ ഫോറം ട്രഷറർ, കേരള ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അസോസിയേഷൻ ജില്ലാ പ്രസിഡൻറ്, സംസ്ഥാന കമ്മിറ്റി അംഗം, കെ എച്ച് എസ് ടി യു ജില്ലാ കമ്മിറ്റി അംഗം, കെ എസ് ടി യു വേങ്ങര സബ്ജില്ലാ സെക്രട്ടറി, എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചു, സംസ്ഥാന സർക്കാരിൻറെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ ഉൾപ്പെടെ ദേശീയ ഗവൺമെന്റിന്റെ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്കുള്ള ദശദിന ട്രെയിനിങ്ങിലും പങ്കെടുത്തിട്ടുണ്ട്, ഗൾഫ് രാജ്യങ്ങളിലെ ഡെപ്യൂട്ടി ചീഫ് എക്സാമിനറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് , ഭാര്യ കെ വി റൈഹാനാബി  എ എം എൽ പി സ്കൂൾ കുറ്റാളൂരിലെ അധ്യാപികയാണ്, മക്കൾ ഷാൻ കാപ്പൻ, ഡോ: ഫിദ കാപ്പൻ, ശാദിൻ കാപ്പൻ എന്നിവരാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}