ഊരകം: പുതുതായി നിർമ്മാണം പൂർത്തിയാക്കിയ കുറ്റാളൂർ യാറംപടി നാട്ടുകല്ല് ഹിദായത്തു സ്വിബ് യാൻ മദ്റസ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും ഇന്ന് വൈകിയിട്ട് 7 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കപ്പെടും. ഇബ്രാഹീം ഖലീൽ ഹുദവി കാസർഗോഡ് മതപ്രഭാഷണം നടത്തും.
പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, സയ്യിദ് പൂക്കോയതങ്ങൾ ബാ അലവി കാടാമ്പുഴ, സയ്യിദ് അബ്ദുൽ ഖാദർ തങ്ങൾ മലപ്പുറം, അത്തിപ്പറ്റ അബ്ദുൽ വാഹിദ് മുസ്‌ലിയാർ, സി.എച്ച് ബാവ ഹുദവി പറപ്പൂർ, ഇസ്മായീൽ ഫൈസി കിടങ്ങയം, ഓടക്കൽ അബ്ദുറഹ്മാൻ നിസാമി, ഒ.കെ സ്വാലിഹ് ബാഖവി, ഉസ്താദ് സ്വദഖത്തുള്ള മുഈനി, ബഷീർ നിസാമി മുട്ടുംപുറം തുടങ്ങിയ പണ്ഡിത സാദാത്തുക്കളും നേതാക്കളും സംബന്ധിക്കും.