മലപ്പുറം: എസ്.വൈ.എസ് 70ാം വാർഷികത്തിന്റെ ഭാഗമായി ഏപ്രിൽ 19 ന് മലപ്പുറത്ത് നടക്കുന്ന പ്ലാറ്റ്യൂൺ അസംബ്ലിയുടെ സംഘാടക സമിതി നിലവിൽ വന്നു. സർക്കിളുകളിൽ രൂപീകരിക്കപ്പെട്ട പ്ലാറ്റ്യൂൺ സംഘമാണ് റാലിയിൽ അണിനിരക്കുക. മഅ്ദിൻ ടൗൺ സുന്നി മസ്ജിദിൽ നടന്ന പ്രാസ്ഥാനിക കൺവെൻഷൻ സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ഈസ്റ്റ് ജില്ല പ്രസിഡണ്ട് ടി.മുഈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ.ശക്കീർ വിഷയാവതരണം നടത്തി.
കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് പി.സുബൈർ, എസ്. വൈ.എസ് ജില്ലാ ഭാരവാഹികളായ എം.ദുൽഫുഖാർ സഖാഫി, പി.പി.മുജീബ് റഹ്മാൻ, പി.ടി.നജീബ്,
മുഹമ്മദ് സഖാഫി സംസാരിച്ചു.
സംഘാടകസമിതി:-
പി.ഇബ്റാഹീം ബാഖവി (ചെയർമാൻ), സയ്യിദ് ജഅഫർ തുറാബ് തങ്ങൾ പാണക്കാട്,ഇ.എം. അസീസ് മൗലവി,മുഹമ്മദ് സഖാഫി, നജ്മുദ്ദീൻ സഖാഫി പൂക്കോട്ടൂർ, കെ.ഇബ്റാഹീം ബാഖവി (വൈസ് ചെയർമാൻമാർ)
പി.സുബൈർ (ജനറൽ കൺവീനർ) എം.ദുൽഫുഖാർ സഖാഫി, ടി.സിദ്ദീഖ് മുസ്‌ലിയാർ, അഹമ്മദലി.പി.എം,
ബദറുദ്ദീൻ.എം.കെ, ടിപ്പു സുൽത്താൻ അദനി(ജോയിൻ്റ് കൺവീനർമാർ)
വി.ഷാഹുൽ ഹമീദ്(ഫിനാൻസ് സെക്രട്ടറി) പി.പി.മുജീബ് റഹ്മാൻ (കോഡിനേറ്റർ).