പറപ്പൂർ: ഇ.ടി.മുഹമ്മദ് ബഷീറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാലാണി ഏരിയ യു.ഡി.എഫ് കമ്മറ്റി കുടുംബ സംഗമം നടത്തി. കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.ദേവരാജൻ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
ജില്ലാ ലീഗ് സെക്രട്ടറി എ.പി ഉണ്ണികൃഷ്ണൻ, മണ്ഡലം ലീഗ് സെക്രട്ടറി ഇ കെ സുബൈർ മാസ്റ്റർ, മൂസ്സ എടപ്പനാട്ട്, പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.കെ അബ്ദുറഹീം, കൺവീനർ വി എസ് ബഷീർ മാസ്റ്റർ, എൻ.മജീദ് മാസ്റ്റർ, അഡ്വ.തൊഹാനി, കെ.എം ശാഫി, എം കെ ഷാഹുൽ ഹമീദ്,എ.പി മൊയ്തുട്ടി ഹാജി, റവാസ് ആട്ടീരി, എം.പി സിദ്ദീഖ്, എം.കെ മുഹമ്മദ്,സഫിയ കുന്നുമ്മൽ, എ.പി.ഷാഹിദ, കെ.കെ മുഹമ്മദ് കുട്ടി, എ.കെ ഇബ്രാഹിം കുട്ടി, സി.ഇസ്ഹാഖ്, എ.പി സെയ്തലവി എന്നിവർ പ്രസംഗിച്ചു.