കോട്ടക്കൽ: വീണാലുക്കൽ പൗരസമിതിയുടെ എട്ടാമത് പൊതു കിണറിന്റെ ഉദ്ഘാടനം വീണാലുക്കൽ ദർസ് ക്ലാസ്സ് ഉസ്താദ് അബൂബക്കർ ബാഖവിയുടെയും കോമു മുസ്ലിയാരുടെയും സാന്നിധ്യത്തിൽ ഹബീബ് കോയ തങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ വീണാലുക്കൽ പൗരസമിതി ഉപദേശക സമിതി അംഗം ഷരീഫ് ആലങ്ങാടൻ, പൗരസമിതി പ്രസിഡന്റ് അൻവർ ഹിബ, സെക്രട്ടറി അൻസാരി വാഴയിൽ, നന്മ കുടിവെള്ള പദ്ധതി ചെയർമാൻ മൊയ്തുപ്പു ഹാജി, ഷാഹുൽ ആലങ്ങാടൻ, ലുക്മാൻ ആട്ടീരി, തുടങ്ങിയവർ പങ്കെടുത്തു.
കോട്ടക്കൽ വില്ലൂരിലെ ഒരു യതീം കുടുംബം അടക്കം നിരവധി കുടുംബങ്ങൾക്ക് വേണ്ടിയാണ് ഈ കിണർ നിർമ്മിച്ചു നൽകിയത്.