പറപ്പൂർ: ജനാധിപത്യ പ്രക്രിയയിൽ വോട്ടിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കാമ്പയിനുമായി പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ. എല്ലാ വോട്ടർമാരെയും ബൂത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ നടത്തുന്നത്.
സ്കൂളിലെ 3386 കുട്ടികളും 160 ജീവനക്കാരും കാമ്പയിനിൽ പങ്കാളികളാകും.
കുട്ടികൾ അവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ബോധവൽക്കരിക്കും.
ജീവവനക്കാർ വീടുകളിലെത്തി വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തും. ഒരു ലക്ഷം വോട്ടർമാരെ നേരിട്ട് ബോധവൽക്കരിക്കാനാണ് ലക്ഷ്യമിടുന്നത്.
'വോട്ടാണ് നമ്മുടെ ശബ്ദം' എന്ന മുദ്രാവാക്യവുമായി സോഷ്യൽ മീഡിയ വഴിയും ബോധവൽക്കരണം നടത്തും.
രക്ഷിതാക്കളുടെയും അധ്യാപകരുടെയും വീട് കയറിയുള്ള പ്രചരണം പറപ്പൂരിലെ കാരണവരും സ്വതന്ത്ര സമരകാലത്ത് ജീവിച്ചിരുന്നയാളുമായ തേക്കിൽ കോമു ഹാജിയുടെ വീട്ടിൽ നിന്ന് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ ടി അബ്ദുൽ റഷീദ്, ഹെഡ്മാസ്റ്റർ എ മമ്മു, ഇ കെ സുബൈർ മാസ്റ്റർ, സി.അബ്ദുൽ അസീസ് എസ്.എസ് ക്ലബ് കൺവീനവർ അർഷദലി,സി അബ്ദുൽ നാസർ, ഒ പി അയ്യൂബ്, എം കെ മൻസൂർ, ഇ പി,വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.