തിരൂരങ്ങാടി: പൊന്നാനി പാർലമെന്റ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി നിവേദിതാ സുബ്രഹ്‌മണ്യൻ ബുധനാഴ്ച തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ പര്യടനംനടത്തി. ചെറുമുക്കിൽനടന്ന കുടുംബയോഗം, നന്നമ്പ്ര മേലേപ്പുറം കീഴാപുറത്ത് കുടുംബക്ഷേത്രത്തിലെ കലങ്കരി ഉത്സവം, തെയ്യാല ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളിൽ സ്ഥാനാർഥി സന്ദർശിച്ചു.
ശാന്തിഗിരി ആശ്രമത്തിൽ ആശ്രമം ഇൻചാർജ് സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി, മാനേജർ പി.എം. ചന്ദ്രശേഖരൻ, വി.എ. മോഹനൻ തുടങ്ങിയവർ സ്വീകരിച്ചു. ബി.ജെ.പി. എടരിക്കോട് മണ്ഡലം പ്രസിഡന്റ് റിജു. സി. രാഘവ്, എം. ശിവദാസ്, സജിത്ത് അങ്കത്തിൽ തുടങ്ങിയവർ പങ്കെടുത്തു.