മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കുന്ന അവസാനദിവസം വ്യാഴാഴ്ച. ചൊവ്വാഴ്ച മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ആരും പത്രിക നൽകിയില്ല. നിലവിൽ മലപ്പുറം മണ്ഡലത്തിൽ മൂന്നു പേരാണ് പത്രിക നൽകിയത്. പൊന്നാനിയിൽ ഒരു പത്രികയും ലഭിച്ചിട്ടില്ല. ബുധനാഴ്ച ബാക്കി പത്രികകൾ നൽകും.