കോട്ടയ്ക്കൽ: പുത്തൂർ ബൈപ്പാസ് ഗ്രൗണ്ടിൽ ഏപ്രിൽ 10 മുതൽ 28 വരെ ഊട്ടി മാതൃകയിൽ പുഷ്‌പോത്സവം നടക്കും. കേരളത്തിലെ പുഷ്പകർഷകരുടെ കൂട്ടായ്മയായ കേരള ഫ്ളവേഴ്സ് ഗ്രോവേഴ്സ് ഡിവലെപ്‌മെന്റ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിലാണിത്. പുഷ്പമേളയോടൊപ്പം ഫുഡ് കോർട്ടുകൾ, അമ്യൂസ്‌മെന്റ് പാർക്ക്, ട്രേഡ് ഫെയർ, ഓട്ടോ എക്‌സ്‌പോ, ഡെയ്‌ലി സ്റ്റേജ് ഷോ, അഗ്രി നഴ്സറി സ്റ്റാളുകൾ എന്നിവയുമുണ്ട്.
വൻ വിലക്കുറവിൽ ഗൃഹോപകരണങ്ങൾ മുതൽ ഭക്ഷ്യവസ്തുക്കൾ വരെ ലഭിക്കുന്നുവെന്നതാണ് പ്രദർശനമേളയുടെ മറ്റൊരു പ്രത്യേകത. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറിൽപ്പരം വാണിജ്യ വ്യാപാര വിപണന സ്റ്റാളുകൾ, ഫാമിലി ഗെയിം സോൺ എന്നിവയും ഉണ്ടാകും. വൈകീട്ട് മൂന്നുമണി മുതൽ 10 വരെയാണ് സമയം