എസ് വൈ എസ് സ്ഥാപകദിനം കോട്ടുമലയിലെ പ്രസ്ഥാന ആസ്ഥാനത്ത് പതാക ഉയര്‍ത്തി ആഘോഷിച്ചു

ഊരകം: ധന്യവും സക്രയവുമായ 70 വര്‍ഷത്തെ ചരിത്രങ്ങളയവിറക്കി എസ് വൈ എസ് 70 ാം സ്ഥാപക ദിനം സമുചിതമായി ആചരിച്ചു. കേരളത്തിലെ ഏറ്റവും വലിയ ധാര്‍മ്മിക യുവജന പ്രസ്ഥാനമായ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ഇതുപോലൊരു ഏപ്രില്‍ 24 നാണ് പിറവിയെടുക്കുന്നത്. 

സ്ഥാപകദിനത്തിന്റെ ഭാഗമായി മധുര വിതരണം, രോഗീ സന്ദര്‍ശനം, ആതുര സേവനം, കുടിവെള്ള വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. 

70ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ വിദ്യാഭ്യാസ, സാംസ്‌കാരിക, സാന്ത്വന, ദഅവാ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

1954 ഏപ്രില്‍ 24 നാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ മുഖ്യ കീഴ്ഘടകമായി എസ് വൈ എസ് രൂപീകരിക്കപ്പെട്ടത്. 
കോട്ടുമലയിലെ പ്രസ്ഥാനത്തിന്റെ ആസ്ഥാനത്ത് ഉസ്താദുൽ അസാതീദ് ഒ കെ ഉസ്താദ് സ്മാരക സുന്നി സെന്റർ പരിസരത്തു സയ്യിദ് ഫള്ൽ ശിഹാബ് പൂകോയതങ്ങൾ പതാക ഉയർത്തി.  സിറാജുൽ ഉലൂം സുന്നി മദ്രസ്സ പ്രധാന അധ്യാപകൻ അബ്‌ദു റഹൂഫ് സഖ്‌അഫി കിടങ്ങയം, കേരള മുസ്ലിം ജമാഅത് സെക്ടറി അബ്‌ദുട്ടി മുസ്‌ലിയാർ, എം കെ കുഞ്ഞിമ്മു ഹാജി (സി പി എം) കോണിയത് അബ്‌ദു (നന്മ), എം കെ ഹംസ (സ്വാന്തനം) പനോളി കബീർ (കോൺഗ്രസ്)  പി ടി കുഞ്ഞി മമ്മുദു (സ്വാന്തനം ക്ലബ്) മേലേതിൽ അബ്‌ദുല്ല (എസ വൈ എസ്) തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}