ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു

മലപ്പുറം: തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച 24-ന് വൈകീട്ട് ആറുമുതൽ വോട്ടെടുപ്പിന്റെ പിറ്റേന്ന് (ഏപ്രിൽ 27) രാവിലെ ആറു മണി വരെ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് കളക്ടർ വി.ആർ. വിനോദ് ഉത്തരവിട്ടു. 

തിരഞ്ഞെടുപ്പ് സംബന്ധമായ, നിയമവിരുദ്ധമായ സംഘംചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദർശനം, സംഗീതപരിപാടികളോ മറ്റു വിനോദപരിപാടികളോ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം എന്നിവയ്ക്കെല്ലാം ഈ കാലയളവിൽ വിലക്കുണ്ട്.

ഭവന സന്ദർശനത്തിന് വിലക്കില്ല

പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദർശനങ്ങൾക്കോ ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട സന്ദർശനങ്ങൾക്കോ യാത്രാ വിലക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ആറു മുതൽ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു വരെയാണ് നിയന്ത്രണങ്ങൾ.

മദ്യവിൽപ്പന പാടില്ല

:24-ന് വൈകീട്ട് ആറുമണി മുതൽ 26-ന് വൈകീട്ട് ആറു മണി വരെയുള്ള 48 മണിക്കൂർ സംസ്ഥാനത്ത് മദ്യവിൽപ്പന നിരോധിച്ചു. വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിനും മദ്യനിരോധനം ബാധകമാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}