വേങ്ങര: എസ് കെ എസ് ബി വി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വേങ്ങര റെയ്ഞ്ച് എസ് കെ എസ് ബി വി കമ്മിറ്റിക്ക് കീഴിൽ ഇഖ്റഅ ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് യാസീൻ എം.ടി നൂറുൽ ഹുദാ മദ്റസ വെട്ടുതോട്, അബ്ഷർ ദാറുൽ ഉലൂം മദ്റസ ചേറൂർ റോഡ്, റയ്യാൻ അഹമ്മദ് അൽ മദ്രസത്തുൽ ഹനീഫിയ്യ ചാലിൽകുണ്ട് എന്നീ വിദ്യാർത്ഥികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. റെയ്ഞ്ച് ജനറൽ സെക്രട്ടറി റഹീം മുസ്ലിയാർ, ശാക്കിർ മാഹിരി മാട്ടിൽ , മുജീബ് റഹ്മാൻ ബാഖവി വലിയോറ എന്നിവർ പങ്കെടുത്തു.
ഇഖ്റഅ ഖുർആൻ പാരായണ മത്സരം നടത്തി
admin