വേങ്ങര: എസ്.കെ.എസ്.ബി.വി ഇഖ്റഅ് ഖുർആൻ ടാലന്റ് ഷോ സീസൺ- 3 വേങ്ങര മേഖലാ തല മത്സരം സമാപിച്ചു. ടി.വി മുഹമ്മദ് ഷാമിൽ (വലിയോറ റെയ്ഞ്ച്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് ഫൗസ് (പറപ്പൂർ റെയ്ഞ്ച്) രണ്ടും എം.ടി മുഹമ്മദ് യാസീൻ (വേങ്ങര റെയ്ഞ്ച്) മൂന്നും സ്ഥാനങ്ങൾ നേടി.
മേഖലയിലെ മദ്റസ- റെയ്ഞ്ച് മത്സരങ്ങളിൽ നിന്ന് വിജയിച്ച 7 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ചേറൂർ മഅ്ദനുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസയിൽ നടന്ന മത്സരം സകരിയ്യ ഫൈസി മേമാട്ടുപാറ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.ബി.വി മേഖലാ കൺവീനർ അബ്ദുറഹീം ഫൈസി പടപ്പറമ്പ് അധ്യക്ഷനായി.
മേഖലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഫസീഹ് സ്വാഗതം പറഞ്ഞു. ഹുദൈഫ് ഫൈസി, ആദിൽ മുബാറക് ഫൈസി, ഇസ്ഹാഖലി മുസ്ലിയാർ സംസാരിച്ചു.