എ ആർ നഗർ: എൻ ഡി എ സ്ഥാനാർഥി ഡോ. അബ്ദുൽ സലാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എ ആർ നഗർ കുന്നുംപുറത്ത് നടത്തിയ കുടുംബ സംഗമം ദേശീയ കൗൺസിൽ അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ അധ്യക്ഷനായ കുടുംബ സംഗമത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി വി രാജൻ, മേഖല ജനറൽ സെക്രട്ടറി എം പ്രേമൻ മാസ്റ്റർ, ജില്ല സെക്രട്ടറിമാരായ പി സുബ്രഹ്മണ്യൻ, ദിനേശൻ മാസ്റ്റർ, മഹിളാമോർച്ച ജില്ല പ്രസിഡന്റ് ദീപ പുഴക്കൽ, ന്യൂനപക്ഷ മോർച്ച ജില്ല വൈസ് പ്രസിഡന്റ് ഡോ. സാബു നവാസ്, വിസ്താരക് സതീഷ്, കുമാർ, വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി ജനാർദ്ദനൻ, എൻ കെ ശ്രീധർ തുടങ്ങിയവർ സംബന്ധിച്ചു.