ഊരകം: റൈൻബോ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച അഖില കേരള ഫ്ലഡ് ലൈറ്റ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഡിഫെൻസ് മേമാട്ടുപാറ ജേതാക്കളായി. സ്ട്രൈക്കേസ് മഡ് കോർട്ട് ഊരകം മൂന്നാം പടിയിൽ വെച്ച് നടന്ന മത്സരത്തിൽ റേഞ്ച് വളവിലങ്ങാടിയെ ടൈം ബ്രെക്കറിലൂടെ പരാജയപ്പെടുത്തിയാണ് ഡിഫെൻസ് മേമാട്ടുപാറ വിജയികളായത്.
റൈൻബോ ക്ലബ് പ്രസിഡന്റ് ഫഹദ് പങ്ങാട്ട്, സെക്രട്ടറി ഷാഫി എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ നൽകി. ക്ലബ് ഭാരവാഹികളായ കുഞ്ഞിമുഹമ്മദ്, അനസ്, ഷാഫി, ശരീഫ് അർഷാദ് എന്നിവരും മറ്റു ഭാരവാഹികളും നേതൃത്വം നൽകി.