കോട്ടക്കൽ: കോട്ടക്കൽ വിദ്യാഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ26-ാം വാർഷികാഘോഷം ഐഡിയസ്റ്റാർസിങർ സീസൺ 9 അവതാരക വർഷ രമേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കൃഷ്ണകുമാർ സ്വാഗത പ്രഭാഷണം നടത്തി. എൻ.ടി കാർത്തികേയൻ ഐ ആർ എസ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീമതി അനുപമ പി റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ഉന്നത വിജയം കരസ്ഥമാക്കിയവരെയും വിവിധ മേഖലകളിൽ പ്രതിഭകളായവരെയും അനുമോദിച്ചു.
ഡോ. എം പി ഈശ്വരശർമ്മ, സംസ്കൃതത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് നൽകുന്ന എൻഡോവ്മെൻ്റ് കാർത്തികേയൻ ഐ ആർ എസ് എന്നിവർ വിതരണം ചെയ്തു. നിസ്തുല സേവനം അനുഷ്ഠിച്ച ദേവയാനി, രാമൻ, പ്രദീപ് പത്തായത്തിങ്കൽ എന്നിവരെ ആദരിച്ചു.
സംഘജാലക് മുരളീധരൻ, സങ്കുൽസംയോജകൻ ശ്രീജിത്ത് പാങ്, റിട്ട. കേണൽ മധുസൂദനൻ, പി.ആർ.ഒ ഗോപിനാഥൻ കെ.പി, പി .ടി.എ പ്രസിഡൻ്റ് വിജയകൃഷ്ണൻ, എം.ടി.എ പ്രസിഡൻ്റ് മഞ്ജുള, സ്കൂൾ ലീഡർ വേദാനന്ദ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.