മലപ്പുറം: സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) 70ാം സ്ഥാപക ദിനം നാളെ. സംഘടന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ യുവജന സംഘടനയായിട്ടാണ് 1954 ഏപ്രിൽ 24 ന് സംഘടന നിലവിൽ വന്നത്. 70ാം വാർഷികത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ വിദ്യാഭ്യാസ, സാംസ്കാരിക,സാന്ത്വന ,ദഅവാ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഈസ്റ്റ് ജില്ല ആസ്ഥാനത്ത് സ്ഥാപകദിനത്തിൻ്റെ ഭാഗമായി നടന്ന പതാക ഉയർത്തലിന് ജില്ലാ ജനറൽ സെക്രട്ടറി സി.കെ.ശക്കീർ നേതൃത്വം നൽകി. ജില്ലാ ഭാരവാഹികളായ കെ.സൈനുദ്ദീൻ സഖാഫി, പി.പി.മുജീബ് റഹ്മാൻ, സി.കെ.എം.ഫാറൂഖ്, ഡോ.എം.അബ്ദുറഹ്മാൻ, പി.അബ്ദുന്നാസർ, യു.ടി.എം.ശമീർ, അഫ്സൽ കുണ്ടുതോട്, ബശീർ സഖാഫി, കെ.പി.ശമീർ എന്നിവർ സംബന്ധിച്ചു.