ബദ്‌റുദ്ദുജ പഠനാരംഭം നൂറുല്‍ ബിദായ പ്രൗഢമായി

വേങ്ങര: ബദ്‌റുദ്ദുജ ഇസ്‌ലാമിക് സെന്റര്‍ 2024-25 അധ്യയന വര്‍ഷത്തെ പഠനാരംഭമായ നൂറുല്‍ ബിദായ സമസ്ത കേന്ദ്ര മുശാവറ അംഗം ഹംസ മുസ്‌ലിയാര്‍ മഞ്ഞപറ്റ ഉദ്ഘാടനം ചെയ്തു. 
വിശ്വപ്രസിദ്ധ കര്‍മ്മശാസ്ത്ര ഗ്രന്ധമായ ഫത്ഹുല്‍ മുഈന്‍ ചൊല്ലിക്കൊടുത്താണ് ആരംഭം കുറിച്ചത്.  
ബദ്‌റുദ്ദുജ ദഅ്‌വാ കോളേജിലെ 8,9,10 പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ പഠനാരംഭമാണ് നടന്നത്. ജാമിഅതുല്‍ ഹിന്ദ് സിലബസ് പ്രകാരമുള്ള ക്ലാസുകളാണ് നടക്കുക. മതപഠനങ്ങള്‍ക്ക് പുറമെ ഹിസ്ബ്, എഴുത്ത്, പ്രസംഗ മേഖലകളില്‍ പരിശീലനം, അറബി, ഇംഗ്ലീഷ്, ഉര്‍ദു ലാംഗ്വേജ് ട്രെയിനിംഗ്, സര്‍ട്ടിഫിക്കേഷനോട് കൂടെയുള്ള അഡ്വാന്‍സ്ഡ് ലെവല്‍ കമ്പ്യൂട്ടര്‍ പഠനം തുടങ്ങിയവ കോഴ്‌സിന്റെ ഭാഗമായി നടക്കും.
ബദ്‌റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. കോഴ്‌സ് ഓറിയന്റേഷന്‍ സെക്ഷന് മുഹമ്മദ് നൂറാനി തിനൂര്‍ നേതൃത്വം നല്‍കി. സയ്യിദ് സ്വാലിഹ് ബുഖാരി കൊന്നാര, ആശിഖ് അഹ്‌സനി തോട്ടുപോയില്‍, അസദ് ബുഖാരി രണ്ടത്താണി, യൂനുസ് ഇര്‍ഫാനി കാന്തപുരം, ജാബിര്‍ അഹ്‌സനി തെന്നല, റാഷിദ് അഹ്‌സനി തെന്നല സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}