വേങ്ങര: മലപ്പുറം ലോക്‌സഭാമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി വി. വസീഫ് വേങ്ങര നിയോജകമണ്ഡലത്തിൽ റോഡ് ഷോ നടത്തി.
കണ്ണമംഗലം മുല്ലപ്പടിയിൽനിന്നാരംഭിച്ച റോഡ് ഷോ ചെങ്ങാനി, തോട്ടശ്ശേരിയറ, കുന്നുംപുറം, പടപ്പറമ്പ്, അച്ചനമ്പലം, വേങ്ങര, കച്ചേരിപ്പടി, മണ്ണിൽപിലാക്കൽ, പാണ്ടികശാല, തറയിട്ടാൽ, കാരാത്തോട്, മൂലപ്പറമ്പ്, ഒതുക്കുങ്ങൽ, പുത്തൂർ, വീണാലുക്കൽ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം പറപ്പൂർ പാലാണിയിൽ സമാപിച്ചു.
സബാഹ് കുണ്ടുപുഴയ്ക്കൽ, കെ.ടി. അലവിക്കുട്ടി, പി. സെയ്ഫുദ്ദീൻ, കെ. നഹീം തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.