വേങ്ങര: എൽ.ഡി.എഫ്. മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി വി. വസീഫ് വേങ്ങരയിലെ വോട്ടർമാരെ കണ്ടു വോട്ടഭ്യർഥിച്ചു. രാവിലെ ഒൻപതിനു ചെണ്ടപ്പുറായയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.
തുടർന്ന് പുകയൂർ, ചെങ്ങാന, തീണ്ടേക്കാട്, പാക്കടപ്പുറായ, അരീക്കപള്ളിയാളി എന്നീ സ്ഥലങ്ങളിൽ സ്ഥാനാർഥിയെത്തി. വൈകീട്ട് 3.30-ന് പ്രചാരണം പുഴച്ചാലിൽനിന്ന് തുടങ്ങി. പൊട്ടിക്കൽ സന്ദർശിച്ച ശേഷം ചെലത്തൂരിൽ നോമ്പുതുറയിൽ പങ്കെടുത്തു. എൽ.ഡി.എഫ്. മണ്ഡലം സെക്രട്ടറി കെ.ടി. അലവിക്കുട്ടി, വി.ടി. സോഫിയ എന്നിവർ കൂടെയുണ്ടായിരുന്നു.